സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം ഇന്ന് രാവിലെ 11 മണിക്ക് ചീഫ് സെക്രട്ടേറിയേറ്റിന് മുമ്പാകെ ജോയിന്‍ ചെയ്ത് തിരികെ സര്‍വീസില്‍ പ്രവേശിച്ചു..
ഇനി അറിയാനുള്ളത് ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുകയെന്നതാണ് . പുതിയ തസ്തികയില്‍ ഉടന്‍ തീരുമാനമെടുക്കും സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് . ചൊവ്വാഴ്ച്ച ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 16 നാണ് നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലും ശിവശങ്കർ പ്രതിയായി. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിൽലിൽ കഴിയുകയും ചെയ്തു.
2023 ജനുവരിവരെയാണ് ശിവശങ്കറിന്‍റെ സർവ്വീസ് കാലാവധി.
