അമേരിക്കയില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്.നാല് വയസുകാരിയായ അരിയാന ഡെലെയ്ന്‍ ഫ്ളോയിഡിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.അരിയാന ഡെലാനെയ്ക്കാണ് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വെടിയേറ്റത്. പുതുവത്സരദിനത്തില്‍ ടെക്സാസിലെ സൗത്ത് ഹൂസ്റ്റണിലായിരുന്നു സംഭവം. വെടിയേറ്റ് കുട്ടിയുടെ ശ്വാസകോശത്തിലും കരളിലും ഗുരുതരമായ പരിക്കേറ്റെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഏതെങ്കിലും ഒരാളാണോ അല്ലെങ്കില്‍ സംഘം ചേര്‍ന്നാണോ അക്രമം നടത്തിയതെന്ന് വ്യക്തമല്ലെന്നാണ് ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചത്. സംശയാസ്പദമായി ഇതുവരെ ആരും ഇല്ലെന്നും അക്രമത്തിന് പിന്നില്‍ എന്തെങ്കിലും പ്രത്യേക ലക്ഷ്യമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.2020-ലാണ് ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗ ദാരുണമായി കൊലപ്പെടുത്തിയത്. ജോര്‍ജ് ഫ്ളോയിഡിന്റെ കഴുത്ത് പോലീസുകാരന് കാല്മുട്ടിനിടയില് ഞെരിച്ചമര്‍ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
