ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ എം എൽ എ യുടെ മുഖത്തടിച്ച സംഭവത്തിൽ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ പങ്കജ് ഗുപ്ത. ”വ്യാപകമായി പ്രചരിച്ച വീഡിയോയിലുള്ളത് എന്റെ ചാച്ചയാണ്. അദ്ദേഹം പതിവായി ചെയ്യാറുള്ളത് പോലെ എന്റെ കവിളില്‍ തലോടുക മാത്രമാണ് ചെയ്തത്”- എന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി എം.എല്‍.എയെ വേദിയില്‍ വെച്ച് ഒരു കര്‍ഷകന്‍ പരസ്യമായി കരണത്തടിച്ചത്. ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്തയ്ക്കായിരുന്നു തിങ്ങി നിറഞ്ഞ സദസിന് മുന്നില്‍ വെച്ച് കര്‍ഷകനോട് അടി വാങ്ങേണ്ടി വന്നത്.

എംഎല്‍എയെ തല്ലിയതെന്ന് പറയപ്പെടുന്ന വയോധികനെ അടുത്തിരുത്തിയായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയത്. പ്രതിപക്ഷം സംഭവത്തെ വളച്ചൊടിച്ച് തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നും എം എൽ എ പറഞ്ഞു. ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ടൊന്നും തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നും എംഎല്‍എ ആരോപിച്ചു. എംഎല്‍എയുമായി തനിക്ക് യാതൊരു പ്രശ്‌നമില്ലെന്ന് കര്‍ഷകന്‍ ഛത്രപാല്‍ പറഞ്ഞു. വേദിയില്‍ ബഹുമാനമില്ലാതെ ഇരുന്നപ്പോള്‍ മുതിര്‍ന്ന ആളെന്ന നിലയില്‍ കവിളില്‍ തലോടുക മാത്രമാണ് ചെയ്തതെന്നും ഛത്രപാല്‍ പറഞ്ഞു. ശഹീദ് ഗുലാബ് സിംഗ് ലോധി ജയന്തിയുടെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെയാണ് കര്‍ഷകന്‍ എം.എല്‍.എയെ തല്ലിയത്.

Leave a Reply

Your email address will not be published. Required fields are marked *