ഒമിക്രോൺ വ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ കാര്യത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. . സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു

നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകനസമിതി യോഗം ചേരുന്നത്. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകൾ വ‍ര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും. കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്നതിലും തീരുമാനമെടുക്കും. .

Leave a Reply

Your email address will not be published. Required fields are marked *