![India vs Australia 2nd ODI: David Warner taken to hospital for scans after injury | Sports News,The Indian Express](https://images.indianexpress.com/2020/11/warner-injury.jpg)
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്ത്. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ വാർണർ കളിക്കില്ല. പരിക്ക് കാരണം ഏകദിന, ട്വന്റി-20 മത്സരങ്ങളിൽ താരത്തിന് വിശ്രമം അനുവദിച്ചതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു. ഡിസംബർ 17ന് അഡ്ലെയ്ഡിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിക്ക് ഭേദമാക്കാനാണ് ശ്രമം.
കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും വാർണറുടെ മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവെച്ചത്. ഇരു മത്സരങ്ങളിലും താരം അര്‍ദ്ദസെഞ്ച്വറി കുറിച്ചു. 69, 83 എന്നിങ്ങനെയായിരുന്നു വാര്‍ണറുടെ സ്കോർ. നിലവിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
വാർണർക്ക് പുറമെ ഇനിയുള്ള 20-20 മത്സരങ്ങളിൽ പാറ്റ് കമ്മിൻസിനും വിശ്രമം അനുവദിക്കാൻ ഓസീസ് തീരുമാനിച്ചിട്ടുണ്ട്. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മുൻനിർത്തിയാണ് മാനേജ്മെന്റിന്റെ ഈ തീരുമാനം. കമ്മിൻസിന് പകരക്കാരനായി ഡാർസി ഷോർട്ട് ആസ്ട്രേലിയയുടെ 20-20 സ്ക്വാര്‍ഡിൽ ഇടംപിടിച്ചു.