കോട്ടയത്ത് പത്തൊൻപത്കാരനെ ഗുണ്ടാനേതാവ് അടിച്ചുകൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച സംഭവത്തിൽ കൊല്ലപ്പെട്ട ഷാൻ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു.ഷാനിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ്. എന്നാല്‍ മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം – ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.മൂന്ന് മണിക്കൂറോളം ഷാന്‍ മര്‍ദനം നേരിട്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ മൊഴി നൽകി. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമർദനം തുടർന്നു. ഷാനിന്റെ കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തിയതായും ജോമോൻ മൊഴി നൽകി.ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തും അടിയേറ്റ നിരവധി പാടുകളുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *