വോട്ടുകിട്ടാന്‍ ബിജെപിക്കാരെ കാണാന്‍ തയ്യാറാണെന്ന് പിഎംഎ സലാം പറയുന്ന ശബ്ദരേഖ പുറത്ത്.തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബി.ജെ.പിക്കാരെ നേരിട്ട് പോയിക്കാണാന്‍ തയാറാണെന്നും പി.എം.എ സലാം പറയുന്നതായി ഓഡിയോയിലുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുള്ള ശബ്ദരേഖയാണിത്.
”നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ, എന്നുള്ളത് പ്രശ്‌നമല്ല. നമുക്ക് വോട്ട് വേണം.

അതിന് ആളുകളൊക്കെ വോട്ട് ചെയ്യണം. ബി.ജെ.പിക്കാര്‍ നമുക്ക് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍, ആ ബി.ജെ.പിക്കാരനെ ഞാന്‍ പോയിക്കാണാന്‍ തയാറാണ്. നമുക്ക് നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കണം,” ഓഡിയോയില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ലീഗിന്റെ ഒരു പ്രാദേശിക നേതാവുമായി പി.എം.എ സലാം സംസാരിച്ച ഓഡിയോ ആണിതെന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *