കെ-റെയിൽ വിശദീകരണ യോഗമായ ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടിക്കിടെ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിവെയാണ് പരിഹാസം. മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

” എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍… സാധാരണ മുണ്ടും ഷര്‍ട്ടുമാണ്… ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍.’- ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *