സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി പിവി സിന്ധു.ഇന്നു നടന്ന ഫൈനലില്‍ മഹാരാഷ്ട്ര സ്വദേശിയായ മാള്‍വിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു കിരീടം ചൂടിയത്. 2019-ല്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സില്‍ സിന്ധുവിന്റെ രണ്ടാം കിരീടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *