രാജ്യത്ത് 24 മണിക്കൂറിനിടെ 1,72,433 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ആറ് ശതമാനം വര്‍ധനവ് ഉണ്ടായി. വിവിധ സംസ്ഥാനങ്ങളിലായി 15.33 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.59 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. എന്നാല്‍ മരണസംഖ്യ വീണ്ടും 1,000 കടന്നു. 4,98,983 പേര്‍ക്കാണ് മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.24 മണിക്കൂറിനിടെ 1008 പേര്‍ രോ​ഗബാധിതരായി മരിച്ചു. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 11 ആയി ഉയർന്നു.

ഇതിനിടെ 15 മുതൽ 18 വയസ് വരെയുള്ളവരിൽ രണ്ടാം ഡോസ് വാക്സിൻ വിതരണം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ജനുവരി മൂന്നിനാണ് 15 മുതൽ 18 വയസുവരെയുള്ള വിഭാഗക്കാർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്. ഇതിൽ കോവാക്സിൻ എടുത്തവരിൽ 28 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *