അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍ കരസേനയുടെ ഏഴ് ജവാന്മാരെ കാണാതായി. ഞായറാഴ്ച കമെംഗ് സെക്ടറിലെ മലനിരയിലാണ്് സംഭവം. പട്രോളിങ്ങ് സംഘം ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. സൈനികരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം സൈന്യം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍..

തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പ്രത്യേക സംഘങ്ങളെ എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് കുറച്ചുദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ്് അനുഭവപ്പെടുന്നതെന്നു സൈന്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *