ഫെബ്രുവരി 14ന് ലോക എപ്പിലെപ്സി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ താലൂക്കുകളില്‍ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയയും ചികിത്സയും നല്‍കും. 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ‘കിരണം’ പദ്ധതിക്കുകീഴില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെുക്കാം.

നാഷണല്‍ ട്രസ്റ്റ് LLC കോഴിക്കോട്, ആസ്റ്റര്‍ മിംസ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, ജില്ലാ വനിതാ-ശിശു വികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവരുടെ സഹകരണത്തോടെ നാല് താലുക്കുകളിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 14 രാവിലെ 9 മണിക്ക് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ മേയര്‍ ബീനാ ഫിലിപ്പ് നിര്‍വഹിക്കും. കോഴിക്കോട് താലൂക്കിലെ ക്യാമ്പും അന്നേദിവസം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: shorturl.at/aiCV8
കൂുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8137999990

Leave a Reply

Your email address will not be published. Required fields are marked *