അമ്പലമുക്കില്‍ അലങ്കാര ചെടികടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതി രാജേന്ദ്രനുമായി ഇയാള്‍ ജോലി ചെയ്തിരുന്ന ചായക്കടയിലെത്തി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. രാജേന്ദ്രന്‍ താമസിച്ചിരുന്ന മുറിയിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തിയെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്രന്റെ മുറിയിലെ വാഷ്‌ബേസിന്റെ പൈപ്പ് മുറിച്ച് അതിനുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. തറനിരപ്പില്‍ പൈപ്പ് മുറിച്ച് അതിനകത്തേക്ക് ഇറക്കി വെച്ചനിലയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച് ഇയാൾ മൊഴികൾ മാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴപ്പിച്ചിരുന്നു
ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് കേസിലെ പ്രധാന ആയുധമായ കത്തി പുറത്തെടുത്തത്. കത്തി പ്രതി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്തെളിവെടുപ്പിനിടെ രാജേന്ദ്രനെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അതേസമയം വിനീതയെ കൊലപ്പെടുത്തുമ്പോൾ പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് മുട്ടടയിലെ ആലത്തറ കുളത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *