രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,166 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.34 ലക്ഷമായി കുറഞ്ഞു. 26,988 പേർ രോഗമുക്തി നേടി. 302 മരണമാണ് കോവിഡ് മൂലം ഇന്നലെ റിപ്പോർട്ട് ചെയ്തത്.ഇതോടെആകെ മരണസംഖ്യ 5,13,226 ആയി
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 32.04 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 176.86 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.
