ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം1986ല്‍ ആണവദുരന്തമുണ്ടായ റിയാക്ടറുകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് റഷ്യന്‍ സൈന്യം പിടിച്ചടുത്തത്. റഷ്യന്‍ സൈന്യം എത്തിയെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ചെര്‍ണോബിലും റഷ്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.

റഷ്യയുടെ തന്നെ ഭാഗമായ ബെലറൂസ് വഴിയാണ് സൈന്യം ചെര്‍ണോബിലിലെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റഷ്യ ചെര്‍ണോബിലിന് സമീപത്തേക്ക് കടന്നുകയറിയത്. ചെര്‍ണോബില്‍ ആണവപ്ലാന്റിന് സമീപം റഷ്യ കടന്നുകയറിയതായും അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതായും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *