കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിക്ക് കൊവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പ്രവേശിക്കണമെന്നും എത്രയും വേഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
I have tested positive for COVID-19. I request everyone who came in close contact with me over the last few days to isolate themselves and get tested.
— ಹೆಚ್.ಡಿ.ಕುಮಾರಸ್ವಾಮಿ | H.D.Kumaraswamy (@hd_kumaraswamy) April 17, 2021
ನನ್ನ ಕೋವಿಡ್-19 ಪರೀಕ್ಷೆಯ ವರದಿ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದೆ. ಕಳೆದ ಕೆಲವು ದಿನಗಳಲ್ಲಿ ನನ್ನ ಸಂಪರ್ಕಕ್ಕೆ ಬಂದವರು ಕೋವಿಡ್ ಪರೀಕ್ಷೆ ಮಾಡಿಸಿಕೊಳ್ಳಿ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായിരുന്നു കുമാരസ്വാമി. ബസവകല്യാണിലെ സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായത്. മാര്‍ച്ച് 23 ന് ഇദ്ദേഹം കൊവിഡിന്റെ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിരുന്നു.
