ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ വധക്കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധകരാൻ.കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ പറഞ്ഞു. ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.അതേസമയം ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് നിലപാട് തെറ്റായിപ്പോയെന്ന് കെ സുധാകരന്‍ പറഞ്ഞു. ആ നിലപാടില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. കോണ്‍ഗ്രസിന് അകത്ത് പി ടി തോമസ് മാത്രമാണ് ആ റിപ്പോര്‍ട്ടിനൊപ്പം നിന്നത്. പി ടി തോമസിന്റെ നിലപാടാണ് ശരിയെന്നും കെ സുധാകരന്‍ പറഞ്ഞു.
ആ റിപ്പോര്‍ട്ടുകള്‍ വന്നശേഷം അനവധി കാര്യങ്ങള്‍ അംഗീകരിക്കാത്ത, പ്രായോഗികമാക്കാത്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകാലങ്ങളില്‍ വന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഗൗരവം നമ്മള്‍ കണ്ടു. മൂന്ന് വെള്ളപ്പൊക്കമാണ് ഉണ്ടായത്.

ആ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും വീടുവെച്ചു നല്‍കിയിട്ടില്ല ഈ സര്‍ക്കാര്‍. കവളപ്പാറയില്‍ കുന്നിടിഞ്ഞ് മരിച്ചവര്‍ക്കുപോലും വീടു നല്‍കിയിട്ടില്ല. വെറും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. കെ റെയില്‍ പദ്ധതിക്കുള്ള നിര്‍മ്മാണത്തില്‍ വന്‍ പരിസ്ഥിതി നാശമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *