ഇ.ഡിയ്ക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് നോട്ടീസ്. ഈ മാസം 22 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. രണ്ടാഴ്ച മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് സുബൈറിന് നോട്ടീസ് ലഭിച്ചത്.
ഭാര്യ പിതാവ് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. വ്യാഴാഴ്ച ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകുമെന്ന് സുബൈര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നാണ് സൂചന.
യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ചത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചു എന്ന് അദ്ദേഹം പറഞ്ഞു. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പികെ. ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം.
നോട്ടീസ് ലഭിച്ചു എന്നും 22നു തന്നെ താൻ ഹാജരാകുമെന്നും സുബൈർ പ്രതികരിച്ചു.
