യുക്രൈനിലെ യുദ്ധ പശ്ചാത്തലത്തിൽ യുദ്ധ മുഖത്തുനിന്നും തന്നെ രക്ഷിച്ചതിന് ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ് പാകിസ്താനി വിദ്യാര്‍ഥിനി. പാകിസ്താന്‍ സ്വദേശിനിയായ അസ്മ ഷഫീഖാണ് നന്ദി പറഞ്ഞത്. ഈ ഇപ്പോൾ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

“ഇത്തരമൊരു സാഹചര്യത്തിലും ഞങ്ങളെ രക്ഷപ്പെടുത്താന്‍ തയ്യാറായ കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദി”, അസ്മ ഷഫീഖ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസ്മ നന്ദി പറഞ്ഞു. രൂക്ഷമായ റഷ്യന്‍ ആക്രമണത്തിനിടയില്‍ യുക്രൈനില്‍ കുടുങ്ങിയ വിദ്യാർഥി സംഘത്തിലുണ്ടായിരുന്ന അസ്മയെ ഇന്ത്യന്‍ എംബസിയാണ് രക്ഷപ്പെടാന്‍ സഹായിച്ചത്. പടിഞ്ഞാറന്‍ യുക്രൈനില്‍ നിന്ന് ഇപ്പോൾ പാകിസ്താനിലെ വീട്ടിലേക്കുള്ള യാത്രയിലാണ് അസ്മ.

Leave a Reply

Your email address will not be published. Required fields are marked *