രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കുറഞ്ഞ നിലയിൽ. 3,116 ആണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ.0.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിക്കു‍ന്നവരുടെയും എണ്ണം കേരളത്തിൽ ഗണ്യമായി കുറഞ്ഞു. മരണനിരക്കിലും കുറവുണ്ട്. നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ ഇരുനൂറിൽ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. 7 ജില്ലകളിൽ നൂറിൽ താഴെയും. ‌രാജ്യത്ത് കോവിഡ് ബാധിച്ച മൊത്തം പേരുടെ എണ്ണം 4.3 കോടി ആയി. നിലവിൽ ചികിത്സയിൽ 40,559 പേർ മാത്രമാണുള്ളത്. ആകെ മരണം 5,15,803.

Leave a Reply

Your email address will not be published. Required fields are marked *