രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ജി-23 നേതാക്കള്‍. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങള്‍ ഇല്ലെന്നും മുതിര്‍ന്ന നേതാക്കളെ രാഹുല്‍ അവഗണിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍പരാജയവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേർന്നത്. യോഗത്തില്‍, രാഹുലിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ഭൂരിപക്ഷവും ഉന്നയിച്ചത് മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് ആയിരുന്നു.

പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങളില്ല. രാഹുല്‍ ഗാന്ധിയും ഏതാനും പേരും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചു. അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരെയാണ് ഈ വിമര്‍ശനങ്ങളിലൂടെ ഗുലാം നബി ആസാദ് ലക്ഷ്യംവെച്ചത്.

മുതിര്‍ന്ന നേതാക്കളെ പാടെ അവഗണിക്കുന്ന സമീപനമാണ് രാഹുല്‍ സ്വീകരിക്കുന്നത്. നിലവില്‍ രാഹുല്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനല്ല, പക്ഷെ സംഘടനാകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ്. അധികാരസ്ഥാനത്തില്ലാത്ത ഒരാള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *