സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് മലപ്പുറത്തെ എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. തലമുണ്ഡലം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോള്‍ പഴനിയിലേക്ക് പോയ്‌ക്കോളൂവെന്ന മറുപടിയാണ് കെടി ജലീല്‍ നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലാണ്. നേരത്തെ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോൾ സെക്രട്ടേറിയേറ്റിന് മുൻപിലേക്ക് എത്തിയത്.കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ എംഎല്‍എയെ കണ്ടിരുന്നു. എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടായ മറുപടി തീര്‍ത്തും അപമാനകരമാണെന്നും ഒരു സ്ത്രീയെ അപമാനിക്കുന്നതിന് അപ്പുറമാണ് കെടി ജലീലിന്റെ പ്രതികരണമെന്നും അവര്‍ വ്യക്തമാക്കി.

തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോൾ ‘തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമല്ലോ’ എന്ന് പറഞ്ഞാണ് ജലീൽ ആക്ഷേപിച്ചത്.മുഖ്യമന്ത്രിയോട് സമരപരിപാടിയെപ്പറ്റി പറഞ്ഞപ്പോൾ, ‘സമരം നിങ്ങളുടെ അവകാശമാണ്. നിങ്ങൾ ചെയ്തോ’ എന്നാണ് പറഞ്ഞത്. ഭരണപക്ഷത്തുള്ള എംഎൽഎയെ പോയി കണ്ടപ്പോൾ ഞങ്ങളോട് ചോദിച്ചത്, ‘നിങ്ങളോട് ആരുപറഞ്ഞു സമരത്തിനിറങ്ങാൻ?’ എന്നാണ്. ഞങ്ങൾ സമരം കണ്ടിട്ടില്ല. ആദ്യമായാണ് സമരത്തിനിറങ്ങുന്നത്. എല്ലാവരെപ്പോലെ ഒരു സർക്കാർ ജോലി ഞങ്ങൾ ആഗ്രഹിച്ചു. യാതൊരു മാനദണ്ഢവും പാലിക്കാതെ മലപ്പുറത്ത് ലിസ്റ്റ് ചുരുക്കി. ചെയ്തത് ശരിയെന്നോ തെറ്റെന്നോ പറയണം. ഇവർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *