പ്രമേഹരോഗത്തിനെതിരേയുള്ള പ്രധാന രാസമൂലകമായ ലിനാഗ്ലിപ്ടിനും പേറ്റന്റ് കുരുക്കില്‍നിന്ന് പുറത്തേക്ക്. ഇതിനെ തുടർന്ന് ലിനാഗ്ലിപ്ടിന്‍ ചേര്‍ന്ന എട്ട് മരുന്നുസംയുക്തങ്ങള്‍ക്ക് വിലയില്‍ വലിയ കുറവ് വരും. ശുപാര്‍ശ മുന്നോട്ടുവെച്ചത് ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ വിദഗ്ധസമിതിയാണ്.
പുതുതലമുറപ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്ന മൂലകകുടുംബമാണ് ഗ്ലിപ്ടിന്. ഇതിന്റെ പല വകഭേദങ്ങളുടെയും പേറ്റന്റ് കാലാവധി തീർന്നതിനെ തുടർന്ന് മരുന്നുകൾക്കും വില കുറഞ്ഞു.. ലിനാഗ്ലിപ്ടിന്റെ കുത്തകാവശം 2025-ലാണ് തീരുക. രണ്ടര മില്ലിഗ്രാം ലിനാഗ്ലിപ്ടിനും 500 എം.ജി. മെറ്റ്ഫോര്‍മിന്‍ ഹൈഡ്രോക്ലോറൈഡും ചേര്‍ന്ന മരുന്നിന് 23.93 രൂപയായിരുന്നു വില. ഇതിനിനി 8.04, 10.63, 14.65 രൂപ എന്നിങ്ങനെയാണ് വിലയുണ്ടാവുക. വിവിധ ബ്രാന്‍ഡുകള്‍ക്ക് വ്യത്യസ്ത വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. മെറ്റ്ഫോര്‍മിന്റെ അളവ് ആയിരം മില്ലിഗ്രാമാകുമ്പോള് 24.88 രൂപയായിരുന്നു വില. ഇതിനിയും 8.37, 11.52, 16.33 രൂപയെന്നിങ്ങനെ വ്യത്യസ്ത വിലകളിലാകും കിട്ടുക. 850 എം.ജി. മെറ്റ്ഫോര്‍മിന്‍ ചേരുന്ന സംയുക്തത്തിന്റെ വില നിലവില്‍ 24.36 രൂപയെന്നത് 15.41 രൂപയാകും. ഇതിനു പുറമേ പേറ്റന്റ് കാലാവധി തീരുന്ന സിതാഗ്ലിപ്ടിന് ചേര്‍ന്ന മരുന്നിനും ചെറിയ തോതില്‍ വില കുറയ്ക്കുവാന്‍ സമിതി ശുപാര്‍ശചെയ്യുന്നുണ്ട്
