പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പാക് ദേശീയ അസംബ്ലി പിരിഞ്ഞു. അസംബ്ലി അംഗത്തിന്റെ മരണത്തെ തുടർന്ന് മാര്‍ച്ച് 28 വരെ അസംബ്ലി നിര്‍ത്തിവച്ചതായി സ്പീക്കര്‍ അസദ് ഖൈസര്‍ അറിയിച്ചു.

പ്രതിപക്ഷം എല്ലാ കാര്‍ഡുകളും നിരത്തിയാലും തനിക്കെതിരായ അവിശ്വാസ പ്രമേയം വിജയിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇമ്രാന്‍ ഖാന്റെ സ്വന്തം പാര്‍ട്ടിയിലെ 24 അംഗങ്ങളും പ്രതിപക്ഷത്തിന് പരസ്യ പിന്തുണ അറിയിക്കുകയും ഭരണമുന്നണിയിലെ മൂന്ന് പാർട്ടികൾ കൂറ് മാറുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് സഭ പിരിഞ്ഞതോടെ വോട്ടെടുപ്പിന് ഇനി ഒരാഴ്ച കൂടി കാത്തു നില്‍ക്കണം.

മാർച്ച് എട്ടിനാണ് പ്രതിപക്ഷ പാർട്ടികളായ പാകിസ്താൻ-മുസ്ലിം ലീ​ഗ് നവാസ് (PML-N), പാക്സ്താൻ പീപ്പിൾസ് പാർട്ടി (PPP) എന്നിവയുടെ നേതൃത്വത്തില്‍ 100 ലോമേക്കഴ്‌സ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇമ്രാന്‍ സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയാണെന്നായിരുന്നുഇവരുടെ ആരോപണം. പാകിസ്താന്‍ മുസ്ലിം ലീഗ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, അവാമി നാഷണല്‍ പാര്‍ട്ടി, ജമാ അത്ത് ഉലമ ഇസ്ലാം എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാനെ പുറത്താക്കാനുള്ള പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റിന് കീഴില്‍ അണിനിരന്നിരിക്കുന്നത്. 342 അംഗങ്ങളുള്ള അംസബ്ലിയില്‍ അവിശ്വാസ വോട്ടെടുപ്പില്‍ 172 വോട്ട് ലഭിച്ചാല്‍ ഇമ്രാന്‍ ഖാനെ പുറത്താക്കാം.

അതേസമയം കൂറു മാറിയ അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഇമ്രാന്‍ ഖാന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. കൂറുമാറിയ അംഗങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഇമ്രാന്‍ ഖാന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *