ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം പിതാവ് തോളിലേറ്റി വീട്ടിലെത്തിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽലാണ് സംഭവം.ലഖാൻപുർ ജില്ലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരിച്ച പെൺകുട്ടിയെയാണ് പിതാവ് ഈശ്വർ ദാസ് വീട്ടിലേക്ക് കാൽനടയായി ചുമന്നുകൊണ്ടു പോയത്.രാവിലെ 7.30നാണ് പെൺകുട്ടി അന്തരിച്ചത്. ‘കുട്ടിയുടെ ഓക്സിജൻ നില വളരെ താഴ്ന്ന നിലയിൽ ആയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചുമയുമുണ്ടായിരുന്നു. ആവശ്യമായ ചികിത്സ ഒരുക്കിയെങ്കിലും വ്യാഴാഴ്‌ചയോടെ ആരോഗ്യനില വഷളായി.ശവപ്പെട്ടി ഉടനെയെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞു.9.20ഓടെ ശവപ്പെട്ടി എത്തി, എന്നാൽ അപ്പോഴേക്കും അവർ മൃതദേഹവുമായി പോയിരുന്നു-‘ റൂറൽ മെഡിക്കൽ അസിസ്റ്റന്റ് ഡോ.വിനോദ് ഭാർഗവ് പറഞ്ഞു.
ഏകദേശം 10 കിലോമീറ്ററോളം ദൂരമാണ് ഇദ്ദേഹം മൃതദേഹവുമായി നടന്നത്.വീട്ടിലെത്തിയ ഈശ്വർ ദാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചതോടെ ആരോഗ്യമന്ത്രി ടി.എസ്.സിങ് ദിയോ നടപടികൾക്ക് ഉത്തരവിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *