സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഉത്തരമേഖല മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കോഴിക്കോട്, മലപ്പുറം ടീമുകളും വനിത വിഭാഗത്തിൽ കോഴിക്കോട്, തൃശൂർ ടീമുകളും സൂപ്പർ സോണിൽ പ്രവേശിച്ചു. കാരന്തൂർ പാറ്റേൺ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പുരുഷവിഭാഗത്തിൽ കോഴിക്കോട്, കണ്ണൂരിനെയും മലപ്പുറം, പാലക്കാടിനെയും പരാജയപ്പെടുത്തിയാണ് സൂപ്പർ സോണിൽ പ്രവേശിച്ചത്. വനിത വിഭാഗത്തിൽ കോഴിക്കോട്, കണ്ണൂരിനെയും തൃശൂർ, വയനാടിനെയും പരാജയപ്പെടുത്തി സൂപ്പർ സോണിൽ പ്രവേശിച്ചു. മത്സരങ്ങൾ സംസ്ഥാന മാസ്റ്റേഴ്സ് വോളിബോൾ കൺവീനർ സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പാറ്റേൺ പ്രസിഡണ്ട് എ.മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. സത്യൻ, ജോ. സെക്രട്ടറി ബാബു പാലാട്ട്, ജസീല ബഷീർ, ഡോ.ജിത് ന ഷിബുലാൽ, കെ.മൊയ്തീൻകോയ, പി.ഹസ്സൻ ഹാജി, സത്യൻ നൊച്ചിപ്പൊയിൽ എന്നിവർ സംസാരിച്ചു.
കെ.കെ.മുസ്തഫ സ്വാഗതവും, സി. യൂസഫ് നന്ദിയും പറഞ്ഞു. സൂപ്പർ സോൺ മത്സരങ്ങൾ ഈ മാസം 31 ന് വടകരയിൽ
നടക്കും.

Leave a Reply

Your email address will not be published. Required fields are marked *