വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിന് ഇടമാക്കിയ തീ പിടുത്തത്തിന് കാരണം കാർ പോർച്ചിലെ സ്വിച്ച് ബോർഡിലെ സ്പാർക്കെന്ന് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്.ഹാളില്‍നിന്ന് പുക മുറികളില്‍ പടര്‍ന്നു. ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേബിൾ വഴി തീ ഹാളിലേക്ക് പടർന്നു. തുടർന്ന് ഹാളിലെ തീയുടെ പുക മുറികളിലെല്ലാം നിറയുകയായിരുന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോർച്ചിലെ ബൈക്കുകൾ കത്തിയത്.
വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരായിരുന്നു മരിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഖിൽ (25), മരുമകൾ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മരിച്ചത്.തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *