ഇന്ധന പാചക വാതകത്തിൻ്റെ ക്രമാതീതമായ വില വർധനവിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് ധർണ്ണ നടത്തി.ഡി സി സി സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി വി സം ജിത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ മുഖ്യ പ്രഭാഷണം നടത്തി.
ഡി സി സി സിക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി കേളുക്കുട്ടി, എ ഹരിദാസൻ, പി ഷൗക്കത്തലി, തൂലിക മോഹനൻ,
ലീന വാസുദേവ്, ജിഷ ചോലക്കമണ്ണിൽ, സുബ്രമണ്യൻ കോണിക്കൽ, എം പി അശോകൻ, ജിജിത്ത് പൈങ്ങോട്ടുപുറം, ബൈജു തീക്കുന്നുമ്മൽ, കെ രജിൻ ദാസ്, എന്നിവർ പ്രസംഗിച്ചു