ഹിന്ദുസ്ഥാൻ പെട്രോളിയം കോപ്പറേഷൻ ഇന്ധനം നൽകാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഇതിനെതിരെ പരാതിയുമായി പമ്പുടമകളും രംഗത്തെത്തിയിട്ടുണ്ട്
ഇന്ധനവില വര്‍ധനവ് ആരംഭിച്ച മാര്‍ച്ച് 22 മുതലാണ് വിതരണം കുറഞ്ഞതെന്ന് പമ്പുടമകൾ പറഞ്ഞു. ദിനംപ്രതി ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ ഇന്ധനം പൂഴ്ത്തിവെച്ച് കമ്മീഷന്‍ നേടാനാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ശ്രമിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മൂന്ന് ദിവസം തടസ്സപ്പെട്ടത്തിന്റെ കുറവ് നികത്താനുള്ള നടപടി ഇത് വരെ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഭാരത് പെട്രോളിയവും ആവശ്യനുസരണംഇന്ധനം നൽകുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫിസ്, എച്ച് പി സി എല്‍ അധികൃതര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ല. സിവില്‍ സപ്ലൈസ് വകുപ്പ് ഇടപെട്ട് ഉടന്‍ നടപടി ഉണ്ടാകണമെന്നാണ് പമ്പുടമകളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *