ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
അമേരിക്കയുടേയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടേയും ഉപരോധം നിലനില്‍ക്കുന്നതിനിടെയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള തീരുമാനത്തെ സൂചിപിച്ചുകൊണ്ടായിരുന്നു ഇമ്രാനറെ പരാമർശം.
രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങള്‍ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ പ്രശംസിക്കുന്നതിനോടൊപ്പം അമേരിക്കയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. അമേരിക്ക എന്ന് പറഞ്ഞതിന് ശേഷം വിദേശ ശക്തിയെന്ന് തിരുത്തിയായിരുന്നു അമേരിക്കക്ക് നേരെ ഉള്ള ഒളിയമ്പുകൾ. തന്റെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ശക്തരായ ഒരു രാജ്യം അസന്തുഷ്ടരാണ്-അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഖാന്‍ പറഞ്ഞു.

പാകിസ്താനില്‍ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും രാജ്യതാത്പര്യത്തിനെതിരായി നില്‍ക്കുന്നു. ഇതിന് കാരണം അവരുടെ വന്‍കിട നിക്ഷേപങ്ങള്‍ അമേരിക്കന്‍ ബാങ്കുകളിലാണെന്നും ഖാന്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ നീക്കം നടന്നുവെന്നും സുരക്ഷാ സേനയുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും പാകിസ്താനിലെ കാബിനറ്റ് മന്ത്രി ഫവാദ് ചൗദരി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *