ഗുജറാത്തിലെ വഡോദരയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ രോഗികള്‍ നിറയുന്നു. ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മുസ്ലിം പള്ളി രോഗികളെ ചികിത്സിക്കാനായി തുറന്നു കൊടുത്തു. 50 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന കൊവിഡ് ചികിത്സാ സൗകര്യമാണ് പള്ളിയില്‍ ഒരുക്കിയത്.വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

റമദാൻ മാസത്തിൽ ഇതിനേക്കാൾ നല്ലതായി എന്താണ് ചെയ്യാനുള്ളത്.” മോസ്കിന്റെ ട്രസ്റ്റി പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ആശുപത്രികളിൽ കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം സമാനമായ സാഹചര്യമാണ് നേരിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,206 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 121 പേർക്കാണ് ജീവൻ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *