കണ്ണൂരിൽ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ വിലക്ക് ലംഘിച്ച് കെവി തോമസ് പങ്കെടുക്കുമോ എന്ന് ഇന്നറിയാം. രാവിലെ 11 ന് മാധ്യമങ്ങളെ കണ്ട് നിലപാട് അറിയിക്കുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം കെ.വി. തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താവുകയാണെങ്കിലും അദ്ദേഹം വഴിയാധാരമാവില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഇപ്പോള്‍ തന്നെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയൊക്കെ അനുഭവം അങ്ങനെയാണെന്നും എം.വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.എഐസിസി വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *