പാചക വാതക – ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം കര കടന്ന് ആകാശത്തെത്തിച്ച് കോൺഗ്രസ്. വിമാന യാത്രക്കിടെ മഹിളാ കോൺഗ്രസ് നേതാവും സ്‌മൃതി ഇറാനിയും തമ്മിലുള്ള തർക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡൻറ് നേത ഡിസൂസയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നേർക്ക് നേർ ഏറ്റുമുട്ടിയത്. എൽ പി ജി സിലിണ്ടറിന്റെ വില വർദ്ധനവിനെ കുറിച്ച് മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് നേത മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. എന്നാൽ മന്ത്രി മറുപടി പറഞ്ഞത് വാക്സിനെ കുറിച്ചായിരുന്നു. ഇത് തർക്കത്തിന് വഴി തെളിച്ചു. തുടർന്ന് സ്‌മൃതിയും മൊബൈൽ എടുത്ത് ദൃശ്യങ്ങൾ പകർത്തി.

നേത ഡിസൂസ വീണ്ടും സ്മൃതിക്കെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. എന്തുകൊണ്ടാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നതെന്ന് എല്ലാവരോടും പറയണം എന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ 25 മാസമായി 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെന്ന് സ്മൃതി മറുപടിയായി പറഞ്ഞു. ഒടുവിൽ തർക്കം മൂത്തു. പിന്നാലെ നേത ഡിസൂസ ട്വിറ്ററിൽ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തോട് സ്മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *