കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. പുല്‍പറമ്പില്‍ തേവര്‍കണ്ടി റോഡ്, ബസ് സ്റ്റാന്‍റ് കെ.എസ്.ഇ.ബി റോഡ് എന്നിവയാണ് നവീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.

പുല്‍പറമ്പില്‍ തേവര്‍കണ്ടി റോഡിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയും, ബസ് സ്റ്റാന്‍റ് കെ.എസ്.ഇ.ബി റോഡിന് ഫ്ളഡ് പദ്ധതിയില്‍ 4 ലക്ഷം രൂപയും പഞ്ചായത്ത് പദ്ധതിയില്‍ 3 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ.സി നൗഷാദ്, പി കൗലത്ത്, ഒ വേലായുധന്‍, ടി.പി അബ്ദുല്‍ അസീസ്, സി അബ്ദുറഹിമാന്‍, എം ചന്ദ്രൻ, പി.കെ കൃഷ്ണന്‍കുട്ടി നായര്‍, കെ.സി മാമുക്കോയ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *