നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക, ശാസ്ത്രീയ പരിശോധനയിലുടെ ജലത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘തെളിനീരൊഴുകും നവകേരളം’ സമ്പൂര്‍ണ ജലശുചീകരണ യജ്ഞം ക്യാമ്പയിന്‍ ശുചിത്വമിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയിലൂടെ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്നു. കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പേരാണ് പദ്ധതിയ്ക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി രംഗത്തെത്തുന്നത്.
ജലാശയങ്ങളെ വീണ്ടെടുക്കാനുള്ള ഈ യജ്ഞത്തില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ആളുകള്‍ മുന്നിട്ടിറങ്ങണമെന്ന് ശുചിത്വമിഷന്‍ നിര്‍ദ്ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *