മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം. ജി. സുധാകരൻ വർഗവഞ്ചകനെന്നും രക്ഷസാക്ഷികൾ പൊറുക്കില്ലെന്നുമാണ് ആരോപണം. പുന്നപ്ര സമരഭൂമി വാർഡിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വര്‍ഗ്ഗ വഞ്ചകാ… സുധാകരാ..’ എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റര്‍ പതിച്ച ഫല്ക്സ് ബോര്‍ഡ് സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.
പുന്നപ്ര തെക്ക് പഞ്ചായത്തില്‍ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്റര്‍ നീക്കിയ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ പ്രതികരണം നടത്തിയിട്ടില്ല.
നേരത്തെ, രക്തസാക്ഷി മണ്ഡപത്തിന് സമീപം ജി സുധാകരന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടികളിലെ രാഷ്ട്രീയ ക്രിമിനലുകള്‍ തന്നെ ആക്രമിക്കുയാണെന്ന ജി സുധാകരന്റെ പരാമര്‍ശം വിവാദമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ഒരു ഗ്യാങ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
