തിരുവനന്തപുരം: കേരളം ചലച്ചിത്ര അക്കാദമി ചെയർമാൻ നിയമനത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. ‘ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്‍ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതല്‍ എന്റെ അഭ്യുദയകാംക്ഷികള്‍ -പ്രത്യേകിച്ച് ബിപ്പ്‌ളവ പാര്‍ട്ടി അടിമകള്‍ -വിഷമത്തിലാണ്. പാതിരാത്രി കണ്ണില്‍ പാമോയില്‍ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവര്‍ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വര്‍ഷം മുമ്പ് ‘ചിറകൊടിഞ്ഞ കിനാവുകളില്‍’ വിറകു വെട്ടുകാരനായി അഭിനയിച്ചതിനാല്‍ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകള്‍’- ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുതിയ ചെയര്‍മാനായി നിയോഗിക്കപ്പെട്ട രവീന്ദ്രനും ടീമിനും ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കുറിപ്പിലാണ് ഇടതുസൈബര്‍ പോസ്റ്റുകള്‍ക്ക് ജോയ് മാത്യു മറുപടി നല്‍കിയത്.

ചിലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ജോയ് മാത്യുവിനെയും സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് രവീന്ദ്രനെ തീരുമാനിച്ചതോടെയാണ് ജോയ് മാത്യുവിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്.

അതേസമയം, കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ. ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും. പ്രേം കുമാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ. എം രഞ്ജിത്ത് കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനാകും.

കേരള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ ഇന്നലെ സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ,സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *