പാറശ്ശാലയിൽ പോലീസ് വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത 13, 960 രൂപ വിജിലൻസ് പിടിച്ചെടുത്തു. സംഭവത്തിൽ ഗ്രേഡ് എസ് ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽ കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ആറാം തിയതിയാണ് വാഹനത്തിന്റെ ഡ്രൈവർ സീറ്റിനടിയിൽ നിന്നും പണം കണ്ടെത്തുന്നത്.

രാത്രി റോഡ് പരിശോധനക്ക് ശേഷം പോലീസ് വാഹനം സ്റ്റേഷനിലെത്തിയ വാഹനം പരിശോധിച്ചപ്പോൾ കണ്ടത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി നൽകാനായില്ല. പിടികൂടിയത് കൈക്കൂലിയായി ലഭിച്ച തുകയാണെന്നാണ് അനുമാനത്തിലാണ് നടപടി.

തമിഴ്നാട്ടില്‍ നിന്നും അമിത ലോഡ് കയറ്റി എത്തുന്ന ലോറികളില്‍ നിന്നും ചില പൊലീസുകാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് വാഹനത്തില്‍ നിന്നും പണം കണ്ടെത്തിയത്. പാറപ്പൊടി, എംസാന്‍റ്, തടി എന്നിവ കയറ്റിവരുന്ന ലോറികളില്‍ നിന്നും വന്‍തുക പൊലീസ് കൈമടക്ക് വാങ്ങുന്നുണ്ടെന്നാണ് വിജിവന്‍സിന് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *