ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.ഓരോ വര്‍ഷവും ബിസിനസ്‌, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും. എന്നാൽ യുഎഇയിൽ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്‌മെൻറുകൾ സ്വീകരിക്കുക.

ദേശീയ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ അടുത്തിനിടെ നിരവധി രാജ്യന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് യുഎഇയുടെ മഷ്‌റഖ് ബാങ്കിന്റെ നിയോപേയുമായി കരാറിലേര്‍പ്പെടുന്നത്. യുഎഇയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നിയോപേയും എന്‍ഐപിഎല്‍ കഴിഞ്ഞ വര്‍ഷം പങ്കാളികളായിരുന്നു. ഭൂട്ടാനിലും നേപ്പാളിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *