കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. ഉഷ്ണ തരംഗം കൂടുന്ന ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

44 ഡിഗ്രി സെൽഷ്യസ് വരെയെത്തി ഡൽഹിയിലെ ഇന്നത്തെ താപനില. 12 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടാണിത്. 2010 ൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രിൽ മാസത്തെ ഡൽഹിയിലെ ഇതുവരെയുളള റെക്കോർഡ് ചൂട്. അത് കൊണ്ട്തന്നെ ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്ന് നിർദേശമുണ്ട്.ഡൽഹിയിൽ ഈ ആഴ്ച മുഴുവൻ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും.
ചൂട് കനത്തതോടെ ഡൽഹിയിൽ യെല്ലോ അലേർട്ടും രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.രണ്ട് ഡിഗ്രി വരെ ഉയർന്ന് അടുത്ത നാലു ദിവസം കൂടി ചൂട് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മെയ് മൂന്നിന് ശേഷം മഴ ലഭിച്ചേക്കും. പഞ്ചാബ്, ഹരിയാന, ഒഡീഷ , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്.വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *