റിസ‍ർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ വീണ്ടും പുനഃസ്ഥാപിച്ച് റയിൽവേ. ഇന്നലെയോടെയാണ് ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചത്.യാത്രക്കാ‍ർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വേണാട്, പരശുറാം, ഇന്റ‍ർസിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതൽ ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഴ് ഘട്ടങ്ങളിലായാണ് കൊവിഡ് കാലത്ത് നി‍ർത്തിയ ജനറൽ കോച്ചുകൾ തിരുച്ചുവന്നത്. മാർച്ച് 10,16,20, ഏപ്രിൽ 1,16,20, മെയ് 2 തീയതികളിലായാണ് പുനഃസ്ഥാപനം പൂ‍ർത്തിയാക്കിയത്. ഇനി വേണാട്, പരശുറാം എക്സ്പ്രസുകളിൽ 15 ജനറൽ കോച്ചുകളിൽ യാത്രക്കാർക്ക് റിസർവേഷൻ കൂടാതെ യാത്ര ചെയ്യാം. നാഗർകോവിൽ–മംഗളൂരു ഏറനാട്, കൊച്ചുവേളി–മംഗളൂരു അന്ത്യോദയ, തിരുവനന്തപുരം–മധുര അമൃത, നാഗർകോവിൽ–മംഗളൂരു പരശുറാം, ചെന്നൈ–കൊല്ലം അനന്തപുരി, ചെന്നൈ–കൊല്ലം എക്സ്പ്രസ്, തിരുവനന്തപുരം–ഷൊർണൂർ വേണാട്, തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി, തിരുവനന്തപുരം–എറണാകുളം വ‍ഞ്ചിനാട്, പുനലൂർ–ഗുരുവായൂർ എക്സ്പ്രസ്, നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്, തുടങ്ങിയ ട്രെയിനുകളിലാണ് കൂടുതൽ ജനറൽ കോച്ചുകൾ സ്ഥാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *