തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കൂടിയാലോചനകളില്ലാതെയാണ് നടന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് സെക്രട്ടറിമാരോടു പോലും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വ്യക്തി ബന്ധങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തമായ കാഴ്ചപാടുണ്ട്. പെട്ടന്ന് വീഴുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ തോമസ് തന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞുപ്പില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായ ഘട്ടത്തില്‍ കെ റെയില്‍ പോലുള്ള പദ്ധതികളില്‍ വിട്ട് വീഴ്ച ചെയ്യാനാകില്ലെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി. തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തോമസ് മാഷിന് കഴിയില്ലെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.

ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബെഹ്നാന്‍ എന്നിവരോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആലോചനകള്‍ നടത്തിയിരുന്നോ എന്നും കെ വി തോമസ് ചോദിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ തോമസ് തന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞുപ്പില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായ ഘട്ടത്തില്‍ കെ റെയില്‍ പോലുള്ള പദ്ധതികളില്‍ വിട്ട് വീഴ്ച ചെയ്യാനാകില്ലെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി. തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തോമസ് മാഷിന് കഴിയില്ലെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *