തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാല്‍ കോണ്‍ഗ്രസിന് വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ സംഭവിച്ച് ഡിഡിസി കൃത്യമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉമ ചൂണ്ടികാട്ടി.

”പി ടി തോമസിന്റെ വിയോഗത്തില്‍ ഇങ്ങനെ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല”, പിടിയുടെ വികസന പാത തുടരുമെന്നും ഉമ തോമസ് അറിയിച്ചു. പിടിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. പിടി ഇടത്തും വലത്തുമല്ല ഹൃദയത്തിലാണെന്നും ഉമ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. അത് മുന്‍ നിര്‍ത്തിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും ഉമ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ സത്രീകള്‍ സുരക്ഷിതരല്ല. തെരുവുകളില്‍ സ്ത്രീകളെ പൊലീസ് വലിച്ചിഴക്കുന്നത് കാണുന്നല്ലെയെന്നും ഉമ തോമസ് ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ അതിജീവീതക്ക് നീതി ലഭിച്ചിട്ടില്ല. കേസ് ഏത് രീതിയിലേക്കും കൊണ്ട് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ പി ടി തോമസ് തുടങ്ങി വെച്ച സമരം താനും തുടരുമെന്നും ഉമ തോമസ് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച രണ്ടാം ദിവസം കടവന്ത്രയില്‍ നിന്നാണ് ഉമ പ്രചാരണമാരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *