പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച് മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ഡേവിഡ് ബെന്നറ്റ്. ഹൃദയം സ്വീകരിച്ച് രണ്ട് മാസത്തിന് ശേഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു. മരണത്തിനു ശേഷം ശരീരത്തിൽ നടത്തിയ പരിശോധനയിൽ മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിൻ്റെ ശരീരത്തിൽ കണ്ടെത്തിയെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇതാണോ അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായത് എന്നതിൽ വ്യക്തതയില്ല

മേരിലൻഡ് സർവകലാശായിലെ ഡോക്ടർമാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയിൽ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നത് ആശങ്കയാണെന്ന് ഡോക്ടർമാർ പ്രതികരിച്ചു. ഇത് പുതിയ തരം അസുഖങ്ങൾക്കും വഴിതെളിക്കുമെന്നും അവർ പറയുന്നു. .

Leave a Reply

Your email address will not be published. Required fields are marked *