വ്‌ളാദ്മിര്‍ പുടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന അലീന കബീവയെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. യുക്രെയ്‌നെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിലക്കുകള്‍ പ്രഖ്യാപിക്കാനിരിക്കുന്ന റഷ്യന്‍ നേതാക്കളുടെ പട്ടികയിലാണ് അലീന കബീവയും ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ വൈകി കൂട്ടിച്ചേര്‍ക്കപ്പെട്ട വ്യക്തി കൂടിയാണ് കബേവ.

റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ബുധനാഴ്ച യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് അംഗരാജ്യങ്ങള്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചു. അംഗരാജ്യങ്ങള്‍ ഇത് അംഗീകരിച്ചാല്‍ കബീവക്ക് യൂറോപ്പിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യും.

ഒളിമ്പിക് ജേതാവായ ജിംനാസ്റ്റ്, മീഡിയ ബോസ്, രാഷ്ട്രീയക്കാരി തുടങ്ങിയ മേഖലകളിലെല്ലാം അറിയപ്പെട്ടിട്ടുണ്ട്. പക്ഷെ പുടിനോടൊപ്പമുള്ള ഗോസിപ്പുകള്‍ ചേര്‍ത്താണ് അലീനയെ പുറംലോകം കൂടുതലായി അറിയുന്നത്. പുടിനുമായി അടുത്ത ബന്ധമുള്ള ഇവര്‍ പുടിന്റെ കാമുകിയാണെന്ന അഭ്യൂഹങ്ങള്‍ 2008 ലാണ് ആദ്യമായി വരുന്നത്. എന്നാല്‍ ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. ദി വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് അനുസരിച്ച് പുടിന്റെ സ്വത്തുക്കളുടെ ഗുണഭോക്താക്കളിലൊരാളാണ് കബീവ.

Leave a Reply

Your email address will not be published. Required fields are marked *