ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകൾ ഏറെ ചർച്ചയാകാറുണ്ട്. ഇപ്പോൾ തന്റെ മരണത്തെ കുറിച്ചുള്ള വിചിത്രമായ ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ് മാസ്ക് ‘ഞാന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടാല്‍, നിങ്ങളതിനെ കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് ‘ എന്നാണ് മസ്‌കിന്റെ ട്വീറ്റ്. യുക്രൈനിലെ ഫാസിസ്റ്റ് ശക്തികൾക്ക് ആയുധങ്ങൾ കൈമാറുന്നു എന്ന തരത്തിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ പോസ്റ്റ്.

‘ യുക്രെയ്‌നിലെ ഫാസിസ്റ്റ് ശക്തികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു. എത്ര വിഢിയെപ്പോലെ അഭിനയിച്ചാലും മസ്‌ക് നിങ്ങള്‍ ഇതിനെല്ലാം ഉത്തരം പറയേണ്ടി വരും എന്ന പോസ്റ്റ് ആണ് ആദ്യം ഷെയർ ചെയ്തത്.

എന്നാല്‍ യുദ്ധത്തില്‍ യുക്രെയ്‌നിനെ സഹായിച്ചതിന് മസ്‌ക് ഭീഷണി നേരിടുന്നു എന്നതാണ് പോസ്റ്റില്‍ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നാണ് ആയുധങ്ങള്‍ കൈമാറിയതെന്നാണ് പോസ്റ്റില്‍ പറയുന്ന മറ്റൊരു അവകാശ വാദം. ഫെബ്രുവരിയിലാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സ് സ്റ്റാര്‍ക്ക് യുക്രെയ്‌നില്‍ ബ്രോഡ് ബാന്‍ഡ് സേവനം സ്ഥാപിച്ചു നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *