തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കെ വി തോമസിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ, പുറത്താക്കാന്‍ മാത്രം പ്രാധാന്യം അദ്ദേഹത്തിന് കൊടുത്തിട്ടില്ലെന്ന് കെ സുധാകരന്‍ ചൂണ്ടികാട്ടി.

കെ വി തോമസ് കോണ്‍ഗ്രസിലുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസിയുമായി സംസാരിക്കുമെന്നും തൃക്കാക്കരയില്‍ ഒരൊറ്റ ശബ്ദമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *