മൂന്നര വയസ്സുകാരനെ ലൈഗികോപദ്രവം ചെയ്ത കേസില്‍ അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിന് തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വര്‍ഷം തടവ് ശിക്ഷ. പ്രതിക്ക് മൂന്നു ലക്ഷത്തി എണ്‍പത്തി ഒരായിരം രൂപ പിഴയും വിധിച്ചു. 21 വര്‍ഷത്തില്‍ 19 വര്‍ഷം കഠിന തടവാണ്.
പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നേരത്തേ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇരയുടെ സഹോദരന്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2019ലായിരുന്നു സംഭവം. മൂന്നര വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുണ്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ ഏഴ് വയസുകാരനായ സഹോദരനെ ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ലൈംഗികാതിക്രമത്തിന്റെ കാര്യം പുറത്തായത്. പോക്‌സോ കേസിലാണ് ഇപ്പോള്‍ ശിക്ഷാ വിധി വന്നിരിക്കുന്നത്. കൊലപാതകത്തിനുള്ള ശിക്ഷ വരാനുണ്ട്.
