ഹാരിസിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു 2020 മാര്‍ച്ചില്‍ അബുദാബിയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചാത്തമംഗലം ഈസ്റ്റ് മലയമ്മ ടി. പി. ഹാരിസിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ടി. പി. ഹംസ അധ്യക്ഷത വഹിച്ചു. എന്‍. പി. ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, വാര്‍ഡ് മെമ്പര്‍ മൊയ്തു പീടികക്കണ്ടി, ടി. പി. അഹമ്മദ് കുട്ടി ഹാജി, മുഹമ്മദ് പൈറ്റൂളി, എന്‍. പി. ഹമീദ് മാസ്റ്റര്‍, ഷരീഫ് മലയമ്മ, പി. ആലിക്കുഞ്ഞി, പി. ഇബ്രാഹിം കുട്ടി സഖാഫി, ഐ. എം. സിബി സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി എന്‍. പി. ഹംസ മാസ്റ്റര്‍ (ചെയര്‍മാന്‍ )ടി. പി. അഹമ്മദ് കുട്ടി ഹാജി, ടി. പി. ഹംസ, ഐ. എം. സിബി (വൈസ് ചെയര്‍മാന്‍ ) മുഹമ്മദ് പൈറ്റൂളി (കണ്‍വീനര്‍ )മൊയ്തു പീടികക്കണ്ടി, പി. ഇബ്രാഹിം കുട്ടി സഖാഫി, എന്‍. പി. ഹമീദ് മാസ്റ്റര്‍ (ജോ. കണ്‍വീനര്‍)ഷരീഫ് മലയമ്മ (ട്രഷറര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു.