നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് അടുത്ത കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു. മൂന്ന് ബീമുകളാണ് തകര്‍ന്നത്. ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്ന് ചാലിയാറിലേക്ക് വീണത്. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ജാക്കി ഇളകിയതാണ് കാരണമെന്നാണ് പ്രഥമിക നിഗമനം.

തകര്‍ന്നുപോയ മൂന്ന് ബീമുകളും നീക്കം ചെയ്യുകയും പകരം മൂന്ന് പുതിയ ബീമുകള്‍ ഒരു മാസത്തിനകം തന്നെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച പി.ഡബ്‌ളിയുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതോടൊപ്പം തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ലാബ് കോണ്‍ക്രീറ്റിംഗ് തടസ്സമില്ലാതെ മുന്നോട്ട് പോവുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *